എടത്വ: വായനയുടെ നവസാധ്യതകളെ പരിചയപ്പെടുത്തുന്ന ഹൈടെക് വായനാമൂലയുമായി എടത്വ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍. വായന ദിനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നവീനമായ വായനാമൂലയെ വിദ്യാര്‍ഥികള്‍ക്കായി പരിചയപ്പെടുത്തിയത്. കഥകള്‍ വായിക്കാന്‍ മാത്രമല്ല, കേള്‍ക്കാനും സാധിക്കും എന്നതാണ് ലൈബ്രറിയുടെ സവിശേഷത. വിദ്യാര്‍ഥികള്‍ തന്നെ ശബ്ദം നല്കിയ പ്രശസ്ത കൃതികള്‍ ഇവിടെ ആസ്വദിക്കാം.
ഇ-റീഡിംഗ് സാധ്യതകളെ കുട്ടികള്‍ക്ക് അനുഭവവേദ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുത്തന്‍ ആശയത്തിന് നാന്ദി കുറിച്ചത്. വായനമൂലയുടെ ഉദ്ഘാടനം സെന്റ് അലോഷ്യസ് കോളജ് മലയാളവിഭാഗം മേധാവി ഡോ. ജോമോള്‍ ജോസ് നിര്‍വഹിച്ചു. ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം പ്രധാനാധ്യാപിക പ്രിയ ഫിലിപ്പ് നിര്‍വഹിച്ചു. മലയാളവിഭാഗം അധ്യാപകന് സജീവ് കെ. തോമസ്, സ്റ്റാഫ് സെക്രട്ടറി മാത്യു ടോജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സാഹിത്യപ്രശ്നോത്തരി, കാവ്യകേളി, കഥയരങ്ങ്, നോവല്‍-കവിതാ ദൃശ്യാവിഷ്കാരം തുടങ്ങി വിവിധ പരിപാടികളാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന വായനാഘോഷ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാലയത്തില്‍ ഒരുക്കിയിട്ടുള്ളത്.
മതിലകം സ്കൂളില്‍ ഒരു വര്‍ഷം
നീണ്ടുനിൽക്കുന്ന പരിപാടി
ചേര്‍ത്തല: മതിലകം ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളില്‍ വായന വാരചരണത്തിന്റെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. റോട്ടറി ഇന്റര്‍നാഷണല്‍-2023 ഗവര്‍ണര്‍ കെ.ബാബുമോന് ഉദ്ഘാടനം ചെയ്തു.
അടുത്തവര്‍ഷം വരെയുള്ള ദിനപത്രങ്ങളിലെ ദേശീയ-അന്തര്‍ദേശീയ എഡിറ്റോറിയലുകള്‍ ഉള്‍പ്പെടുത്തി മത്സരം സംഘടിപ്പിക്കും. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പി.പി മേഴ്സി, കൗണ്‍സിലര്‍ സിസ്റ്റര്‍ ലിന്‍ഡ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
കൈനകരി സെന്റ് മേരീസ് ഹൈസ്കൂളിൽ
കൈനകരി: പി. എന്‍. പണിക്കര്‍ അനുസ്മരണവും വായന വാരാചരണവും കൈനകരി സെന്റ് മേരീസ് ഹൈസ്കൂളില്‍ നടത്തി. പിടിഎ വൈസ് പ്രസിഡന്റ് പി. ആര്. മനോജ് അധ്യക്ഷനായി. പി. ഡി. ലൂക്ക് ഫൗണ്ടേഷന് ചെയര്മാന് ബാബു പാറക്കാടന്‍ യോഗം ഉദ്ഘാടനം ചെയ്തു.
കേരള മിനിമം വേജസ് കമ്മിറ്റി അംഗം ജോസ് കാവനാടന്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഡെയ്സി സെബാസ്റ്റ്യന്‍, എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് സോണിയ, പിടിഎ മാതൃവിഭാഗം പ്രസിഡന്റ് ശാലിനി എന്നിവര്‍ പ്രസംഗിച്ചു.
അർത്തുങ്കൽ സെന്റ് ഫ്രാൻസിസ്
അസീസി എൽപിഎസിൽ
ചേര്‍ത്തല: അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എൽപി സ്കൂളിൽ സംഘടിപ്പിച്ച വായനാദിനാചരണം സെന്റ് മൈക്കിൾസ് കോളജ് മലയാള വിഭാഗം റിട്ട. പ്രഫസർ ഡൊമിനിക് പഴമ്പാശേരിയിൽ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് ബെൻഷ്യ ജനറ്റ്, ദൗത്യം ട്രസ്റ്റ് ഭാരവാഹി സജിത്ത് വർക്കി, മുൻഹെഡ്മിസ്ട്രസ് നിഷ ഹോപ്കിൻസ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുവാനുള്ള പദ്ധതിക്കാവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ അർത്തുങ്കൽ ദൗത്യം ട്രസ്റ്റ് ഭാരവാഹികൾ കൈമാറി.
ചെത്തി സെന്റ് ജോസഫ് യുപിഎസിൽ
ചേര്‍ത്തല: വായനദിനത്തോടനുബന്ധിച്ച് പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെയും ജില്ലാ ഭരണകൂടം, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ജില്ലാ വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സഹകരണത്തോടെ ചെത്തി സെന്റ് ജോസഫ് യുപി സ്കൂളിൽ നടന്ന ‘കുഞ്ഞികൈയിൽ ഒരു പുസ്തകം’ എന്ന പരിപാടിയിൽ സ്കൂൾ ലൈബ്രറിയിലേക്ക് നൂറുകണക്കിന് പുസ്തകങ്ങൾ കുട്ടികൾ സംഭാവനയായി നൽകി.
പി.എൻ പണിക്കർ ഫൗണ്ടേഷൻ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടുവിളിച്ചം ഉദ്ഘാടനം ചെയ്തു, ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം.ഇ ഉത്തമ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ജോയിൻ സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ, പ്രിൻസിപ്പൽ സിസ്റ്റർ സെനോബി, മദർ സുപ്പീരിയർ തുടങ്ങിയവർ വായന ദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞയും കുട്ടികളുടെ റാലിയും നടന്നു.
ബഥനി ബാലികാമഠം ഹൈസ്കൂളിൽ
ഹരിപ്പാട്: മുട്ടം വിജ്ഞാനവികാസിനി ഗ്രന്ഥശാലയും ബഥനി ബാലികാമഠം ഹൈസ്കൂളും ചേർന്ന് വായന ദിനാചരണവും മെറിറ്റ് അവാർഡ് സമ്മേളനവും നടത്തി. വായനദിന സമ്മേളനം സീരിയൽ നടൻ ആനന്ദ് നാരായണൻ ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ തൊണ്ണൂറ്റി ആറ് വിദ്യാർഥിനികൾക്ക് സ്കൂൾ ഏർപ്പെടുത്തിയ അവാർഡ് സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ അംഗം ജിതേന്ദ്രൻ മങ്കൊമ്പും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്ബത്തും ചേർന്ന് നടത്തി. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ വിജ്ഞാനവികാസിനി വായനശാല പ്രസിഡന്റ് ജോൺ തോമസ് അധ്യക്ഷത വഹിച്ചു.
തായങ്കരി സെന്റ് ആന്റണീസ് എല്‍പിഎസിൽ
എടത്വ: തായങ്കരി സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ വായനദിനവും പി.എന്‍.പണിക്കര്‍ അനുസ്മരണവും നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ഹരിന്ദ്രനാഥ്, സ്കൂള്‍ പി.ടി.എ ജോര്‍ജുകുട്ടി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രധാനാധ്യാപിക റ്റൈനി സെബാസ്റ്റ്യന്‍, അധ്യാപകരായ എലിസബത്ത് റ്റി. ജോണ്‍, ജിതിന് ജെയിംസ്, റ്റീനാമോള്‍ തോമസ്, സ്റ്റെഫി നിക്ലാവോസ്, ജാന്‍സമ്മ വര്‍ഗീസ്, വിദ്യാര്‍ഥികളായ ബഞ്ചമിന് പി. ബ്ലസി, അലക്സി ആന്റപ്പന് എന്നിവര്‍ പ്രസംഗിച്ചു.
മുതുകുളം എസ്എൻഎംയുപി സ്കൂളിൽ
ഹരിപ്പാട്: മുതുകുളം കലാവിലാസിനി വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാദിനാഘോഷവും പി.എൻ. പണിക്കർ അനുസ്മരണവും മുതുകുളം എസ്എൻഎംയുപി സ്കൂളിൽ കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷനായി.
സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ.ശ്രീലത, ഗ്രന്ഥശാല സെക്രട്ടറി എസ്.കെ.പിള്ള, എൻ. രമാദേവി, മിനി ജോർജ്, സേതുലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
കൊട്ടാരം ഗവ. എൽപി സ്കൂളിൽ
ചേര്‍ത്തല: ചേർത്തല സംസ്കാരയുടെയും കൊട്ടാരം ഗവ. എൽപി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും വായന വാരാചരണവും വിദ്വാൻ കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗീത തുറവൂർ അധ്യക്ഷത വഹിച്ചു.
വെട്ടക്കൽ മജീദ് കുട്ടികളുമായി സംവാദം നടത്തി. പ്രോഗ്രാം കോ-ഓർഡിനേറ്റർ ബേബി തോമസ് ആരോഗ്യസന്ദേശം നൽകി. പ്രദീപ് കൊട്ടാരം ഗാനലാപനം നടത്തി.
ചേര്‍ത്തല സെന്റ് മൈക്കിൾസ് കോളജിൽ
ചേര്‍ത്തല: ചേര്‍ത്തല സെന്റ് മൈക്കിൾസ് കോളജില്‍ വായന വാരാചരണവുമായി ബന്ധപ്പെട്ട് ഭാഷാവിഭാഗങ്ങളും ലൈബ്രറിയും സംയുക്തമായി വ്യത്യസ്ത മത്സരങ്ങളും പ്രഭാഷണവും സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരൻ കെ.എ. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. മാനേജർ റവ.ഡോ.സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രഫ.ഡോ. സിന്ധു എസ്. നായർ അധ്യക്ഷത വഹിച്ചു.
ലൈബ്രറിയിൽ ചിത്രങ്ങൾ വരച്ച ചിത്രകലാധ്യാപകൻ ഷിഹൈമോനെയും വിദ്യാർഥികളെയും വായന മത്സരത്തിൽ വിജയികളായവരെയും ചടങ്ങില്‍ ആദരിച്ചു. ഡോ.പെട്രീഷ്യ റോബിൻ, സാം ജോൺസൺ, ഡോ.മേരി റീമ, ഡോ.സീന കുര്യൻ എന്നിവർ പ്രസംഗിച്ചു.
കോക്കമംഗലം സെന്റ് ആന്റണീസിൽ
ചേർത്തല: കോക്കമംഗലം സെന്റ് ആന്റണീസ് ഹൈസ്കൂൾ 1986-87 എസ്എസ്സി ബാച്ച് കൂട്ടായ്മയായ ‘ഒന്നാണ് നമ്മൾ’ നേതൃത്വത്തിൽ വായന ദിനാചരണവും വേദിക് സിവിൽ സർവീസ് ക്ലബ്ബും ലയൺസ് ക്ലബ് ഓഫ് ചേർത്തല ക്വയർ ലാൻഡും ചേർന്ന് നിർമിച്ചുനൽകുന്ന പുസ്തക അലമാരയുടെ ഉദ്ഘാടനവും മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. ആന്റണി ഇരവിമംഗലം അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സാനുമോൻ ജോർജ്, ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് വി. തോമസ്, ഗീതാവേണു, സ്റ്റാഫ് സെക്രട്ടറി പി.കൃഷ്ണപ്രിയ, ജോജി ജോസഫ്, ജോഫി കാളാത്, ജോസി കോട്ടുപള്ളി, സാബു പ്രണവം, ബിജുമോൻ, മെജോ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
ചമ്പക്കുളം സെന്റ് മേരീസ്
ഹയർ സെക്കൻഡറി സ്കൂളിൽ
മങ്കൊമ്പ്: ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്, സ്കൗട്ട്, ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വായന വാരാചരണത്തിന് തുടക്കമായി. കവിയും ഗ്രന്ഥകാരനുമായ ഫിലിപ്പോസ് തത്തംപള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകൻ രചിച്ച ഗ്രന്ഥങ്ങളുടെ സമാഹാരം വിദ്യാർഥികൾക്ക് കൈമാറി. വിദ്യാർഥികൾക്കായി പുസ്തകാസ്വാദന സദസും സംഘടിപ്പിച്ചു.
അൽഫോൻസ് ജിജോ വായനാദിന സന്ദേശം നൽകി. പ്രിൻസിപ്പൽ സിബിച്ചൻ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.സി അന്നമ്മ, ഷൈൻ തോമസ്, ബാബു വർഗീസ്, റൂബി ജോസ്, അഞ്ജലി ജോസഫ് എന്നിവർ പ്രസംഗിച്ചു.