മ​ദ്യ​ല​ഹ​രി​യി​ല്‍ ന​ടു​റോ​ഡി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം
Wednesday, June 19, 2024 11:20 PM IST
എ​ട​ത്വ: മ​ദ്യ​ല​ഹ​രി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ ന​ടു​റോ​ഡി​ല്‍ മ​ഴ​യ​ത്ത് മ​ധ്യ​വ​യ​സ്‌​ക​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം. ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. എ​ട​ത്വ ക​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നാ​ണ് എ​ട​ത്വ ടൗ​ണി​ല്‍ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്.
റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി നി​ല​യു​റ​പ്പി​ച്ച ഇ​യാ​ള്‍ അ​തു​വ​ഴി ​വ​ന്ന ആം​ബു​ല​ന്‍​സ്, കെ​എ​സ്ആ​ര്‍​ടി​സി ബ​സ്, കാ​ര്‍ എ​ന്നി​വ ത​ട​ഞ്ഞു നി​ര്‍​ത്തി ഗ​താ​ഗ​തത​ട​സ​ം ഉ​ണ്ടാ​ക്കി. വാ​ഹ​ന​ങ്ങളുടെ ബോ​ണ​റ്റി​ല്‍ ഇ​ടി​ച്ചും അ​സ​ഭ്യം പ​റ​ഞ്ഞും യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രേ ക​യ​ര്‍​ത്തു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​തെ പ​റ​ഞ്ഞുവി​ട്ടെങ്കിലും പോ​ലീ​സ് പോ​യ ശേ​ഷം ഇയാൾ സ്ത്രീ​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ബ​സ് ക​യ​റാ​ന്‍ നി​ല്‍​ക്കു​ന്നിടത്തെത്തി ന​ഗ്ന​താ പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തി.