ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
1430673
Friday, June 21, 2024 10:18 PM IST
നാദാപുരം: ആത്മഹത്യാ ശ്രമത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വളയം ചുഴലിയിലെ താഴെ നിരവുമ്മൽ ചന്ദ്രന്റെയും റീജയുടെയും മകൾ ശ്രീലിമ (23) ആണ് കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കൈവേലിയിലെ ബന്ധു വീട്ടിലെ കുളിമുറിയിൽ വ്യാഴാഴ്ച്ചയാണ് ശ്രീലിമയെ കെട്ടി തൂങ്ങിയ നിലയിൽ ഗുരുതരാവസ്ഥയിൽ കാണുന്നത്. ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. വെന്റിലേറ്ററിലായിരുന്ന യുവതി ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കുറ്റ്യാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരൻ: ശ്രീഹരി.