പള്ളിപ്പാട്ട് വീട് കയറി ആക്രമണം: ഗൃഹനാഥൻ മരിച്ചു
1429819
Sunday, June 16, 2024 11:23 PM IST
ഹരിപ്പാട്: വീടു കയറി ആക്രമത്തെത്തുടര്‍ന്ന് ഗൃഹനാഥന് മരിച്ചു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാംനിവാസില്‍ മോഹനന് (60) ആണ് മരിച്ചത്. ഇദ്ദേഹം ആന്‍ജിയോ പ്ളാസ്റ്റി കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു.
അയല്‍വാസി കുപ്പത്തറയില്‍ ചന്ദ്രനാണ് മദ്യപിച്ച് ആക്രമണം നടത്തിയത്. മരിച്ച മോഹനനെയും ഭാര്യ ഷീലയെയും ഇയാള്‍ കസേരകൊണ്ടടിച്ചതായി അയല്‍വാസികള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് കുഴഞ്ഞുവീണ മോഹനനെ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
ചന്ദ്രനെ ഹരിപ്പാട് പൊലിസ് കസ്റ്റഡിയിലെടുത്തു. മരിച്ച മോഹനന്റെ മകളുടെ വിവാഹനിശ്ചയച്ചടങ്ങ് കഴിഞ്ഞദിവസം നടന്നിരുന്നു. ആ ദിവസം ആക്രമണം നടത്തിയ ചന്ദ്രന്റെ ഭാര്യ ലളിത ഇവിടെ ജോലി ചെയ്തിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.