ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ആ​ല​പ്പു​ഴ​യി​ല്‍
Tuesday, April 30, 2024 11:20 PM IST
ആലപ്പു​ഴ: ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ന്‍ (ഓ​ള്‍ കേ​ര​ള ഡോ​ക്യൂ​മെ​ന്‍റ് റൈ​റ്റേ​ഴ്‌​സ് ആ​ൻഡ് സ്‌​ക്രൈ​ബ്‌​സ് അ​സോ​സി​യേ​ഷ​ന്‍) 9, 10, 11 തീ​യ​തി​ക​ളി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ത്തു​ന്ന ഇ​രു​പ​ത്തി​നാ​ലാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ജി​ല്ലാ ത​ല വാ​ഹ​ന പ്ര​ചാ​ര​ണ സ​ന്ദേ​ശ യാ​ത്ര​യ്ക്കു തു​ട​ക്ക​മാ​യി. അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി മു​ക്കി​ല്‍ ന​ട​ന്ന വാ​ഹ​ന പ്ര​ചാ​ര​ണ സ​ന്ദേ​ശ യാ​ത്ര ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.ജി. ഇ​ന്ദു​ക​ലാ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സ്വാ​ഗ​തസം​ഘം ചെ​യ​ര്‍​മാ​നു​മാ​യ പി.​ടി. ജോ​ണ്‍ പെ​രും​പ​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.പി. മ​ധു​സൂ​ദ​ന​ന്‍, ട്ര​ഷ​റ​ര്‍ ഒ. ​നി​സാ​ര്‍, റെ​ജി​മോ​ന്‍ അ​മ്പ​ല​പ്പു​ഴ എ​ന്നി​വ​ര്‍ പ്രസംഗിച്ചു. തു​ട​ര്‍​ന്ന് കെ.ജി. ഇ​ന്ദു​ക​ലാ​ധ​ര​ന്‍ ജാ​ഥാ ക്യാ​പ്റ്റ​നും പി.ടി. ജോ​ണ്‍ പെ​രും​പ​ള്ളി​ല്‍ വൈ​സ് ക്യാ​പ്റ്റ​നുമാ​യി​ട്ടു​ള്ള വാ​ഹ​ന പ്ര​ചാ​ര​ണ സ​ന്ദേ​ശ യാ​ത്ര ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ലെ അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, കു​ട്ട​നാ​ട് പു​ളി​ങ്കു​ന്ന്, മാ​രാ​രി​ക്കു​ളം, പു​ത്ത​ന​മ്പ​ലം , ചേ​ര്‍​ത്ത​ല, പാ​ണാ​വ​ള്ളി, കു​ത്തി​യ​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം പ​ട്ട​ണ​ക്കാ​ട്ട് ഒ​ന്നാം ദി​വ​സ​ത്തെ പ്ര​ചാ​ര​ണ സ​ന്ദേ​ശ യാ​ത്ര​യ്ക്കു സ​മാ​പ​ന​മാ​യി.
ജി​ല്ല​യി​ലെ തെ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ര​ണ്ടാം ദി​വ​സ​ത്തെ പ്ര​ചാ​ര​ണ സ​ന്ദേ​ശ വാ​ഹ​ന ജാ​ഥ മെ​യ് മൂ​ന്നി​ന് ഹ​രി​പ്പാ​ട്, ചേ​പ്പാ​ട്, കീ​രി​ക്കാ​ട്, ക​രീ​ല​കു​ള​ങ്ങ​ര, കാ​യം​കുളം, ഭ​ര​ണി​ക്കാ​വ്, നൂ​റ​നാ​ട്, ചെ​റി​യ​നാ​ട്, ചെ​ങ്ങ​ന്നൂ​ര്‍, മാ​ന്നാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം മാ​വേ​ലി​ക്ക​ര​യി​ല്‍ സ​മാ​പി​യ് ക്കും.

അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​അ​ന്‍​സാ​ര്‍ ജാ​ഥ ക്യാ​പ്റ്റ​നും ജി​ല്ലാ സെ​ക്ര​ട്ട​റി എം.പി. മ​ധു​സൂ​ദ​ന​ന്‍ വൈ​സ് ക്യാ​പ്റ്റ​നുമാ​യി​ട്ടു​ള്ള സം​ഘ​മാ​ണ് ര​ണ്ടാം ദി​ന​ത്തി​ലെ പ്ര​ചാ​ര​ണ സ​ന്ദേ​ശ യാ​ത്ര​യ്ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.