ആയുർവേദ മെഡിക്കൽ അസോസിയേഷൻ മല്ലപ്പള്ളി ഏരിയ സമ്മേളനം
1532136
Wednesday, March 12, 2025 3:39 AM IST
മല്ലപ്പള്ളി:നാട്ടു ചികിത്സ സംരക്ഷണത്തിന്റെ മറവിൽ വ്യാജ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് നിർദേശം സർക്കാർ പിൻവലിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ മല്ലപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
യോഗത്തിൽ മല്ലപ്പള്ളി ഏരിയ പ്രസിഡന്റ് ഡോ. വിജി വി. നായർ അധ്യക്ഷത വഹിച്ചു. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഡോ നവീൻ വേണുഗോപാൽ, ഡോ. ആർ. ജയചന്ദ്രൻ, ഡോ. കെ. എം. അനൂപ്, ഡോ. അശ്വതി ആലീസ് ജോൺ, ഡോ.എസ്. രഞ്ജിത്ത്,ഡോ ഭാവന മനോജ് എന്നിവർ പ്രസംഗിച്ചു.ഡോ. ബി. ഹരികുമാർ ക്ലാസ് നയിച്ചു.
അസോസിയേഷൻ ഭാരവാഹികളായി ഡോ. വിജി വി. നായർ- പ്രസിഡന്റ്, ഡോ. ഭാവന മിഥുൻ - സെക്രട്ടറി, ഡോ. ജൂലു അന്ന തോമസ് -ട്രഷറർ,ഡോ. ലക്ഷ്മി ഗിരീഷ് - വൈസ് പ്രസിഡന്റ്, ഡോ. കമൽ ദീപ് - ജോയിന്റ് സെക്രട്ടറി,ഡോ. ലിഡിയ തോമസ് - വനിത കമ്മിറ്റി ചെയർപേഴ്സൺ, ഡോ. അനിത ബി. നായർ - വനിത കമ്മിറ്റി കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.