കോയിപ്രത്ത് യുഡിഎഫ് വിജയം സിപിഎമ്മിന്റെ അധാർമികതയ്ക്കേറ്റ തിരിച്ചടിയെന്ന്
1532149
Wednesday, March 12, 2025 3:50 AM IST
പത്തനംതിട്ട: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ വിജയം ജില്ലയില്‍ സിപിഎം തുടര്‍ന്നുവരുന്ന അധാര്‍മികമായ കാലുമാറ്റ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
യുഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്ന കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ ഒരു അംഗത്തെ സിപിഎമ്മിലേക്ക് കാലുമാറ്റി ഭരണം പിടിച്ച എല്‍ഡിഎഫിനും അതിനു നേതൃത്വം നല്കിയ സിപിഎം നേതാക്കള്‍ക്കുമുള്ള കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ ഇപ്പോഴുണ്ടായ യുഡിഎഫിന്റെ വിജയമെന്നും ജില്ലയിലെ സ്ഥാപനങ്ങളിൽ സിപിഎം അനുവർത്തിച്ചുകൊണ്ടിരിക്കുന്ന തെറ്റായ സമീപനങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറാകണമെന്നും അതിനുള്ള പാഠമാണ് യുഡിഎഫിന്റെ വിജയത്തിലൂടെ ഉണ്ടായതെന്നും പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.