പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
1532141
Wednesday, March 12, 2025 3:39 AM IST
പത്തനംതിട്ട : സ്നേഹം നടിച്ച് കടത്തിക്കൊണ്ടുപോയി പതിനാറുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പതിനെട്ടുകാരനെ ചിറ്റാർ പോലീസ് പിടികൂടി. 2024മാർച്ച് 15 ന് സംഭവം നടക്കുമ്പോൾ ഇയാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു കണ്ടെത്തിയതിനാൽ ജുവൈനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കി തുടർനടപടികൾ കൈക്കൊണ്ടു.
ചിറ്റാർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലാണ് നടപടി. കേസെടുത്തശേഷം പെൺകുട്ടിയുടെ മൊഴി പത്തനംതിട്ട കോടതിയിലും രേഖപ്പെടുത്തിയിരുന്നു. കുട്ടിയെ സ്കൂളിൽ നിന്നും കടത്തിക്കൊണ്ടുപോയി ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചശേഷം ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി.
പിന്നീട് കുട്ടിയെ നിരന്തരം പിന്തുടർന്ന് ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ചെയ്തു. കേസെടുത്തതിനേ തുടർന്ന് ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ബി. രാജഗോപാലിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയും, കുറ്റാരോപിതനെ കണ്ടെത്തി ജുവനൈൽ ജസ്റ്റീസ് ബോർഡ് മുന്പാകെ ഹാജരാക്കുകയുമായിരുന്നു.