ശമ്പള പരിഷ്കരണ നടപടി ആരംഭിക്കണം: ജോയിന്റ് കൗൺസിൽ
1532138
Wednesday, March 12, 2025 3:39 AM IST
തിരുവല്ല : അഞ്ചുവർഷ തത്വം പാലിച്ച് സർക്കാർ ജീവനക്കാർക്ക് പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് ജോയിന്റ് കൗൺസിൽ തിരുവല്ല മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
2024 ജൂലൈ ഒന്നു മുതൽ സർക്കാർ ജീവനക്കാർക്കു ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണത്തിന്റെ പ്രാരംഭ നടപടികൾ പോലും ഇതേവരെ സ്വീകരിക്കാത്തതിൽ ജീവനക്കാർ കടുത്ത അതൃപ്തിയിലാണ്. മുൻകാല ഇടതു സർക്കാർ സ്വീകരിച്ചിട്ടുള്ള അഞ്ചുവർഷ തത്വം പാലിച്ച് ശമ്പള പരി്കരണ നടപടികൾ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് നിഷാന്ത് അധ്യക്ഷത വഹിച്ചു.
ജോയിന്റ്കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ. സോയാ മോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി. അഖിൽ, മേഖലാ സെക്രട്ടറി അനീഷ്, മേഖല ട്രഷറാർ ഷൈജു ഏബ്രഹാം, ജില്ലാ ട്രഷറർ പി. എസ്. മനോജ് കുമാർ, സി. കെ. സജീവ് കുമാർ സംസ്ഥാന കൗൺസിൽ അംഗം മഞ്ജു ഏബ്രഹാംഎന്നിവർ പ്രസംഗിച്ചു.
തിരുവല്ല മേഖലാ ഭാരവാഹികളായി പി.എ. സെബാസ്റ്റ്യൻ - പ്രസിഡന്റ്, ജി. അനീഷ് - സെക്രട്ടറി, റ്റിജോ ടി. ജോസഫ്- ജോയിന്റ് സെക്രട്ടറി, കെ.വി. ശ്രീലത - വൈസ് പ്രസിഡന്റ്, ഷൈജു ഏബ്രഹാം - ട്രഷറർ, വനിതാ കമ്മിറ്റി ഭാരവാഹികളായി സ്വാതി ബാലകൃഷ്ണൻ - പ്രസിഡന്റ്, കെ.വി. ശ്രീലത - സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.