വീട്ടുവളപ്പിലെ ലഹരി ഉപയോഗം ചോദ്യം ചെയ്ത ഗൃഹനാഥന് മർദനമേറ്റു
1532152
Wednesday, March 12, 2025 3:55 AM IST
തിരുവല്ല: വീട്ടുവളപ്പിലെ ലഹരി ഉപയോഗം ചോദ്യം ചെയ്ത ഗൃഹനാഥനെ വീട്ടില്‍കയറി മർദിച്ചെന്ന് പരാതി.
സംഭവത്തില്‍ പെരിങ്ങര നടുവിലെ പറമ്പില്‍ ഗംഗാധരന് (62) മാരകമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.
ഗംഗാധരന്റെ പുരയിടത്തിന് സമീപം മൂന്ന് യൂവാക്കള്‍ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്നത് ചോദ്യം ചെയ്തതോടെയാണ് തുടക്കം.
പ്രകോപിതരായ യുവാക്കളുടെ ആക്രമണത്തിൽ ഗംഗാധരന്റെ തോളെല്ലിനും കൈകാലുകൾക്കും സാരമായ പരിക്കുണ്ട്.
പരിക്കേറ്റ ഗംഗാധരനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിക്കീഴ് പോലീസ് കേസെടുത്തു.