പ​ത്ത​നം​തി​ട്ട : ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന മാ​സ്റ്റ​ർ പ്ലാ​നി​ൽ കു​മ്പ​ഴ സ്കീം ​ച​ർ​ച്ച ചെ​യ്യാ​തെ പാ​സാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ്. കു​ന്പ​ഴ സ്കീം ​ച​ർ​ച്ച കൂ​ടാ​തെ പാ​സാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്കെ​തി​രേ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ചു.

നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ അ​ജ​ണ്ട​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ കൗ​ൺ​സി​ൽ യോ​ഗ​മാ​ണ് ചേ​ർ​ന്ന​ത്. എ​ന്നാ​ൽ കു​മ്പ​ഴ സ്കീം ​ച​ർ​ച്ച ചെ​യ്യു​വാ​ൻ പ്ര​ത്യേ​ക കൗ​ൺ​സി​ൽ യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​ജാ​സിം കു​ട്ടി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു ച​ർ​ച്ച​യു​മി​ല്ലെ​ന്നും ഇ​ന്നു ത​ന്നെ പാ​സാ​ക്കു​ക​യാ​ണെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞ​തി​നേ തു​ട​ർ​ന്ന് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് വ​ന്നു. സ്കീ​മി​ൽ നി​ര​വ​ധി ദു​രൂ​ഹ​ത​ക​ളു​ണ്ടെ​ന്നും കു​മ്പ​ഴ പ്ര​ദേ​ശ​ത്തി​നു ദോ​ഷം വ​രു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ മാ​റ്റ​ണ​മെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വാ​ദി​ച്ചു. വാ​ഗ്വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ജ​ണ്ട പാ​സാ​യ​താ​യി പ​റ​ഞ്ഞ് ചെ​യ​ർ​മാ​ൻ കൗ​ൺ​സി​ൽ ഹാ​ളി​ൽ നി​ന്നും പോ​യി.

അ​ജ​ണ്ട ച​ർ​ച്ച ചെ​യ്യു​വാ​ൻ വീ​ണ്ടും കൗ​ൺ​സി​ൽ വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട് ചെ​യ​ർ​മാ​ന് നോ​ട്ടീ​സും ന​ൽ​കി. മു​ൻ ചെ​യ​ർ​മാ​ൻ എ. ​സു​രേ​ഷ് കു​മാ​ർ, റോ​ൻ നാ​യ​ർ, എം. ​സി. ഷെ​റീ​ഫ്, സി​ന്ധു അ​നി​ൽ, റോ​സ് ലി​ൻ സ​ന്തോ​ഷ്, സി. ​കെ. അ​ർ​ജു​ന​ൻ, ആ​നി സ​ജി, മേ​ഴ്സി വ​ർ​ഗീ​സ്, അം​ബി​ക വേ​ണു, അ​ഖി​ൽ അ​ഴൂ​ർ, ആ​ൻ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.