മെഡിക്കൽ മിഷൻ സ്ട്രോംഗ് വുമൺ പുരസ്കാരം സീന സാറാ മജ്നുവിന്
1532134
Wednesday, March 12, 2025 3:39 AM IST
തിരുവല്ല: വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറുന്ന ധീര വനിതകൾക്കു വേണ്ടി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി നൽകിവരുന്ന ടിഎംഎം സ്ട്രോംഗ് വുമൺ അവാർഡിന് പ്രശസ്ത പർവതാരോഹക അഡ്വ. സീന സാറാ മജ്നു അർഹയായി.
തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ സംഘടിപ്പിക്കപ്പെട്ട വനിതാ ദിനാഘോഷത്തിൽ ടിഎംഎം മെഡിക്കൽ ഡയറക്ടർ കേണൽ ഡോ. ഡെന്നിസ് ഏബ്രഹാം സീനയ്ക്ക് അവാർഡ് സമ്മാനിച്ചു.
വനിതകൾക്കായി ഒരുക്കിയ ഒരുമാസം പ്രാബല്യമുള്ള ടിഎംഎം നവതി വനിതാ പാക്കേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. സാം ഏബ്രഹാം അവതരിപ്പിച്ചു. ഈ പാക്കേജിലൂടെ 6000 രൂപ മതിപ്പുള്ള ടെസ്റ്റുകളും കൺസൽറ്റേഷനും 1999 രൂപയ്ക്ക് ലഭ്യമാകും.
ടിഎംഎം കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. സുമ ആൻ നൈനാൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. രേഷ്മ കൃഷൻ, നഴ്സിംഗ് സൂപ്രണ്ട് ജെസി വർഗീസ്, സീനിയർ ക്വാളിറ്റി എക്സിക്യൂട്ടീവ് നിമ്മി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. വനിതാദിനത്തോടനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.