ലഹരിക്കെതിരേ യൂത്ത് ലീഗ് നൈറ്റ് അലർട്ട് നടത്തി
1532142
Wednesday, March 12, 2025 3:50 AM IST
പത്തനംതിട്ട: ലഹരി വ്യാപനത്തിനെതിരേ സമൂഹ മനഃസാക്ഷി ഉണർത്തുന്നതിനും വർധിച്ചു വരുന്ന ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിൽ സർക്കാർ കാട്ടുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചും യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നൈറ്റ് അലർട്ട് സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.എം. ഹമീദ് ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സമദ് മേ പ്രത്ത് മുഖ്യപ്രഭാഷണം നടത്തി. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹൻസലാഹ് മുഹമ്മദ്, നിയാസ് റാവുത്തർ ,
അബ്ദുൽ മുത്തലിബ്, എം.എച്ച്. ഷാജി, ഷാഫി കോന്നി, നിയാസ് മുരുപ്പേൽ, തൗഫീക് എം.കൊച്ചു പറമ്പിൽ, സി. ഒ. സലാം , എൻ. എ. നൈസാം , മുഹമ്മദ് സാലിഹ്, ഷാലു ഖാൻ പന്തളം, ഷെഫീക് , കെ.എം. രാജ , സിറാജ് പുത്തൻവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.