പുരസ്കാര നിറവിൽ കോന്നി സീനിയർ ചേംബർ
1532143
Wednesday, March 12, 2025 3:50 AM IST
കോന്നി : ഉഡുപ്പിയിൽ നടന്ന സീനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ സമ്മേളനത്തിൽ കോന്നി സീനിയർ ചേംബറിന് എട്ടോളം പുരസ്കാരങ്ങൾ ലഭിച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹ്യ വികസന പരിപാടികൾ, ഫാമിലി ക്ലബ്, ദേശീയ പരിപാടികൾ തുടങ്ങിയ പുരസ്കാരങ്ങളാണ് കോന്നി സീനിയർ ചേംബറിനു ലഭിച്ചത്.
പുരസ്കാരങ്ങൾ പ്രസിഡന്റ് ജേക്കബ് തോമസ് ഏറ്റുവാങ്ങി. ഏറ്റവും മികച്ച ലീജിയൻ ഓഫീസർക്കുള്ള പുരസ്കാരം സെക്രട്ടറി രാജീസ് കൊട്ടാരം അർഹനായി. സമ്മേളനത്തിൽ കോന്നിയിൽ നിന്നും പത്തോളം പ്രതിനിധികൾ പങ്കെടുത്തു.