പെൺകുട്ടിക്കുനേരേ അതിക്രമം; 63 കാരന് അറസ്റ്റില്‍
1532140
Wednesday, March 12, 2025 3:39 AM IST
അടൂർ: ബന്ധുവീട്ടില്‍ വിവാഹ സൽക്കാരത്തിനു പോയി മടങ്ങുന്നതിനിടെ പതിനഞ്ചുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ.
ഏനാത്ത് വയലാ ചാമക്കാല വീട്ടില്‍ തമ്പിയെയാണ് (63) അറസ്റ്റ് ചെയ്തത്. വയലായില്‍ വിവാഹചടങ്ങിനു പോയി തിരികെ വരുമ്പോള്‍ കുട്ടിയെയും അമ്മയുടെ സഹോദരിയെയും വീട്ടിലെത്തിക്കാൻ വന്നതായിരുന്നു ഇയാൾ.
ഒപ്പം നടക്കുന്നതിനിടെ കുട്ടിയുടെ നേര്‍ക്ക് ഇയാൾ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി.