സ്കൂട്ടര്‍ വിതരണം നടത്തി
1532151
Wednesday, March 12, 2025 3:50 AM IST
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍ വിതരണം ചെയ്തു. പ്രകാശധാര സ്പെഷല്‍ സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു.
ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ബീന പ്രഭ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജിജി മാത്യു, ആർ. അജയകുമാര്‍, സി.കെ. ലതാകുമാരി, ലേഖാ സുരേഷ് ,
അംഗം ജെസി അലക്സ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, ജൂണിയര്‍ സൂപ്രണ്ട് എ.ഷിബിൽ, പ്രകാശധാര സ്കൂള്‍ ഡയറക്ടര്‍ ഫാ. റോയി സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.