സരസകവി മൂലൂർ അനുസ്മരണം നടത്തി
1532144
Wednesday, March 12, 2025 3:50 AM IST
കോഴഞ്ചേരി: സമൂഹത്തിലെ അനീതികൾക്കെതിരേ പ്രത്യാഘാതങ്ങൾ നോക്കാതെ പ്രതികരിച്ച വിപ്ലവകാരിയായിരുന്നു സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കരെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം.
കേരള കോൺഗ്രസ് - എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂലൂർ എസ്. പത്മനാഭപ്പണിക്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അനുസ്മരണ സമ്മേളനത്തിൽ സംസ്കാരവേദി ജില്ലാ പ്രസിഡന്റ് ഡോ. അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ മുഖ്യപ്രഭാഷണവും കവിയും സംസ്കാരിക പ്രവർത്തകനുമായ പീതാംബരൻ പരുമല അനുസ്മരണ പ്രഭാഷണവും നടത്തി.
കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അ മനോജ് മാത്യു, ആറൻമുള നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൽ, കെഎസ് സി സംസ്ഥാന ജനറൽ സെക്രട്ടറി റിന്റോ തോപ്പിൽ, കർഷക യൂണിയൻ ജില്ല പ്രസിഡന്റ് ജോൺ വി. തോമസ്, സംസ്കാരവേദി പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ, പ്രോഗ്രാം കൺവീനർ അടൂർ രാമകൃഷ്ണൻ, ഏബ്രഹാം കുരുവിള, പി. എൻ നഹാസ് തുടങ്ങിയവർ പ്രസംഗിച്ചു.
അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന കവിയരങ്ങിൽ പീതാംബരൻ പരുമല, വിനോദ് മുളങ്കുഴ, എൻ. കെ. കുട്ടപ്പൻ, അടൂർ രാമകൃഷ്ണൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.