റാന്നി ഫാസ് ചലച്ചിത്രമേള നാളെമുതല്‍
1516832
Sunday, February 23, 2025 3:21 AM IST
പത്തനംതിട്ട: റാന്നി ഫാസിന്റെ 13-ാമത് റാന്നി അന്താരാഷ്ട്ര ചലച്ചിത്രമേള നാളെ മുതല്‍ 26വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. റാന്നി സെന്റ് തോമസ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജാണ് ഇക്കുറി ചലച്ചിത്രമേളയ്ക്ക് ആതിഥേയത്വം അരുളുന്നത്.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സംവിധായകന് ബ്ലെസി ഉദ്ഘാടനം നിര്‍വഹിക്കും. സംഘാടക സമിതി ചെയര്മാന് രാജു ഏബ്രഹാം അധ്യക്ഷത വഹിക്കും. പ്രമോദ് നാരായണ്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നാത്തും. റാന്നി ഫാസിന്റെ സംഘാടകരില്‍ അധികവും കോളജിന്റെ പൂര്‍വ വിദ്യാര്‍ഥികളാണ്.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള. കോളജിലെ മൂന്നു വേദികളിലും പിജെടി ഹാളിലുമായിട്ടാണ് പ്രദര്‍ശനങ്ങള്‍ നടക്കുന്നത്.
കോളജ് മാനേജര്‍ പ്രഫ. റോയി മേലേല്, പ്രിന്‍സിപ്പല്‍ ഡോ. സ്നേഹ എല്‍സി ജേക്കബ്, ഫാസ് പ്രസിഡന്റ് ബാജി രാധാകൃഷ്ണന്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ എ.ടി. സതീഷ്, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. അജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.