വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1495661
Thursday, January 16, 2025 3:51 AM IST
കോന്നി: വാഹനാപകടത്തിൽ പരിക്കേറ്റ് ഒരു വർഷത്തിലേറെയായി ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോന്നി ചൈനാമുക്ക് കണിയാംപറമ്പിൽ ആർ. രതീഷാണ് (36) മരിച്ചത്.
2023 ഡിസംബർ 25 ന് കോന്നി മല്ലശേരിമുക്കിൽ നടന്ന വാഹനാപകടത്തേത്തുടർന്ന് അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു രതീഷ്.
സംസ്കാരം ഇന്നു നാലിന് വീട്ടുവളപ്പിൽ. അച്ഛൻ: രവീന്ദ്രൻ. അമ്മ: സുമാംഗി. സഹോദരി: രശ്മി.