പെരുന്പെട്ടി പള്ളിയിൽ പെരുന്നാൾ
1495664
Thursday, January 16, 2025 4:03 AM IST
പെരുന്പെട്ടി: സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ 103 ാമത് പെരുന്നാളിനു കൊടിയേറി. പെരുന്നാളിനോടനുബന്ധിച്ച നിലയ്ക്കൽ ഭദ്രാസന ആഭ്യന്തര മിഷൻ ഇന്നു സമാപിക്കും. ഇന്നു രാത്രി ഏഴിന് ഫാ. സോബിൻ സാമുവേൽ വചനശുശ്രൂഷ നിർവഹിക്കും.
നാളെ വൈകുന്നേരം 5.45ന് സന്ധ്യാനമസ്കാരം. 6.30ന് റാസ. രാത്രി ഏഴിന് പുന്നനിൽക്കുംനിരവ് കുരിശടിയിൽ ഫാ. വിൽസൺ മാത്യൂസ് പെരുന്നാൾ സന്ദേശം നൽകും. രാത്രി ഒന്പതിന് പള്ളിയിൽ സമാപനം, ശ്ലൈഹിക വാഴ്വ്.
18നു രാവിലെ എട്ടിന് കുർബാനയ്ക്ക് ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. 75 വയസിനു മുകളിലുള്ള മാതാപിതാക്കളെ ആദരിക്കും. തുടർന്ന് പ്രദക്ഷിണം, ആശിർവാദം, നേർച്ചവിളന്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.