അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വായ്പാവിതരണം: സംസ്ഥാനതല ഉദ്ഘാടനം നാളെ
1495660
Thursday, January 16, 2025 3:51 AM IST
പത്തനംതിട്ട: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് കുടുംബശ്രീ സിഡിഎസ് മുഖേന നല്കുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്കുളള വായ്പാവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മൂന്നിന് പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ മന്ത്രി ഒ.ആർ. കേളു നിര്‍വഹിക്കും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, സംസ്ഥാന പട്ടികജാതി വികസന കോര്പറേഷന് ചെയര്മാന് കെ.കെ. ഷാജു തുടങ്ങിയവര്‍ പ്രസംഗിക്കും.