കോൺഗ്രസ് നേതൃയോഗങ്ങൾ ഇന്നും നാളെയും
1495657
Thursday, January 16, 2025 3:51 AM IST
പത്തനംതിട്ട: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും സംഘടനാ പ്രവർത്തനം താഴെത്തട്ടിൽ കൂടുതൽ ശക്തമാക്കുന്നതിനും ജില്ലയിലെ അഞ്ച് അസംബ്ലി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നും നാളെയുമായി നേതൃയോഗങ്ങൾ സംഘടിപ്പിക്കും.
റാന്നിയിൽ ഇന്നു രാവിലെ പത്തിനും കോന്നിയിൽ ഉച്ചകഴിഞ്ഞ് രണ്ടിനും അടൂരിൽ വൈകുന്നേരം നാലിനും ആറന്മുളയിൽ നാളെ രാവിലെ പത്തിനും തിരുവല്ലയിൽ 2.30നുമാണ് നേതൃയോഗങ്ങൾ വിളിച്ചു ചേർത്തിരിക്കുന്നത്. അതത് നിയോജക മണ്ഡലങ്ങളിൽനിന്നുള്ള മുതിർന്ന നേതാക്കൾ, കെപിസിസി അംഗങ്ങൾ, ഡിസിസി ഭാരവാഹികൾ, ഡിസിസി അംഗങ്ങൾ,
ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, ഭാരവാഹികൾ, പോഷകസംഘടനകളുടെ ജില്ലാ, ബ്ലോക്ക് - മണ്ഡലം ഭാരവാഹികൾ എന്നിവർ യോഗങ്ങളിൽ പങ്കെടുക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം അറിയിച്ചു.