കോഴഞ്ചേരി പുഷ്പമേളയിൽ സെമിനാറുകൾ
1495227
Wednesday, January 15, 2025 3:54 AM IST
കോഴഞ്ചേരി: മധ്യതിരുവിതാംകൂര്‍ കോഴഞ്ചേരി പുഷ്പമേളയുടെ ഭാഗമായി നടന്ന മാലിന്യ നിർമാർജന സെമിനാര്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
പുഷ്പമേള പ്രദര്‍ശനവും പുഷ്പമേളയുടെ മിസിസ് കെ.എം. മാത്യു നഗറും മെത്രാപ്പോലീത്ത സന്ദര്‍ശിച്ചു.
റവ. അരുണ്‍ തോമസ്, വിക്ടര്‍ ടി. തോമസ്, ബിജിലി പി. ഈശോ, സാലി ഫിലിപ്പ്, ശ്രീകുമാര്‍ ഇരുപ്പക്കാട്ട്, വിജോ പൊയ്യാനില്‍, നിജിത്ത് മലയില്‍, ടി.എം. ഫിലിപ്പ്, ഷാജി പള്ളിപ്പീടികയില്‍, ലീബ ബിജി മേഴ്സി ജോസഫ്, ടി.കെ. ബാലകൃഷ്ണന് നായര്‍, രാജേന്ദ്ര കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
കലാസന്ധ്യ ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ ഉദ്ഘാടനം ചെയ്തു. മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ഇന്നു രാവിലെ 10.30 ന് കാർഷിക സെമിനാർ. ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം (കെവികെ തെള്ളിയൂര്‍ )നയിക്കുന്ന "കൊക്കോ കൃഷിയും സാധ്യതകളും' എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. ഡോ. വിനോദ് മാത്യു (സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റ് ) ക്ലാസ് നയിക്കും. അഗ്രി ഹോർട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് ഉദ്ഘാടനം ചെയ്യും. ബാബുക്കുട്ടി വര്‍ഗീസ് അധ്യക്ഷത വഹിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് ആരോഗ്യ ബോധവത്കരണ സെമിനാർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.നിതീഷ് ഐസക്ക് ശമുവേലും കലാസന്ധ്യ മുൻ എംഎൽഎ രാജു ഏബ്രഹാമും ഉദ്ഘാടനം ചെയ്യും.