ഹോട്ടലിന് സമീപത്തെ ഗോഡൗണിന് തീ പിടിച്ചു
1492443
Saturday, January 4, 2025 6:37 AM IST
ചവറ: ബാറിനോട് ചേർന്നുള്ള ഹോട്ടലിലെ ഗോഡൗണിൽ തീ പിടിച്ചു. ചവറ തട്ടാശേരിയിലെ ബാറിന് സമീപത്തെ ഹോട്ടലിന്റെ ഗോഡൗണാണ് പൂർണമായി കത്തി നശിച്ചത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. ഉപയോഗിക്കുന്നതും ഉപയോഗ ശൂന്യവുമായ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്.
തീയും പുകയും ഉയരുന്നത് കണ്ട് ഉടനേ അഗ്നിരക്ഷാ സേനയെ വിവരം അറിയിപ്പിച്ചു. ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് അഞ്ച് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
ദേശീയപാതയ്ക്ക് സമീപത്തെയും ഹോട്ടലിനു സമീപത്തെയും വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടർന്നു പിടിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സാബു ലാൽ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കുമാർ, രാജു, ഉണ്ണികൃഷ്ണപിള്ള, ജയരാജ്, തമ്പാൻ, ശ്രീകുമാർ, ഷെമീർ, ഗോപകുമാർ,അനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേനാംഗങ്ങൾ ആണ് തീയണച്ചത്.