കലോത്സവ കപ്പ്;ചടയമംഗലത്ത് ആവേശകരമായ വരവേല്പ്
1492452
Saturday, January 4, 2025 6:43 AM IST
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവ സ്വര്‍ണകപ്പിന്റെ യാത്രയ്ക്ക് കൊല്ലത്ത് വരവേല്പ് നൽകി. ചടയമംഗലത്തെത്തിയ കപ്പില്‍ മന്ത്രി ജെ. ചിഞ്ചുറാണി പുഷ്പഹാരമണിയിച്ചു.
ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും എന്‍സിസി, എസ്പിസി സേനാംഗങ്ങളും ഘോഷയാത്രയിൽ അണി നിരന്നു.
ബാന്‍ഡ് മേളങ്ങളും വാദ്യഘോഷങ്ങളും കലാരൂപങ്ങളും സ്വീകരണത്തിന് അണിനിരന്നു. പൊതു വിദ്യാഭ്യാസ അസിസ്റ്റന്റ് ഡയറക്ടര്‍ ഗിരീഷ് ചോലയില്‍ സ്വര്‍ണകപ്പ് മന്ത്രിക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാം കെ. ദാനിയേല്‍,
പഞ്ചായത്ത് പ്രസിഡന്റ് മിനിസുനില്‍, ബ്ലോക്ക് പഞ്ചായത്തംഗം ഹരി. വി. നായര്‍, കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ.ലാല്‍, പുനലൂര്‍ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ ഗോപിനാഥ്, ചടയമംഗലം വിദ്യാഭ്യാസ ഓഫീസര്‍ ജ്യോതി, പ്രോഗ്രാം കോ ഓർഡിനേറ്റര്‍ മനോജ് എസ്. മംഗലത്ത് എന്നിവര്‍ വരവേല്പ് നല്കി