ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുത്: കെപിഎസ്ടിഎ
1492445
Saturday, January 4, 2025 6:37 AM IST
ചവറ: പഠനമില്ലാതെ തയാറാക്കിയതും വിദ്യാഭ്യാസ മേഖലയിൽ പുരോഗതി സൃഷ്ടിക്കാത്തതുമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുതെന്ന് കെപിഎസ്ടിഎ പന്മന ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു ശാന്തിരംഗം സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജാസ്മിൻ മുളമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ബ്രാഞ്ച് പ്രസിഡന്റ് അബിൻ ഷാ അധ്യക്ഷത വഹിച്ചു. പ്രിൻസി റീന തോമസ്,വരുൺ ലാൽ, അൻവർ ഇസ്മയിൽ, ഷബിൻ കബീർ, ഉണ്ണി ഇലവിനാൽ, റോജാ മാർക്കോസ്, രാജ് ലാൽ തോട്ടുവാൽ,കോളിൻസ്ചാക്കോ, അമ്പിളികുമാരി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി താജുമോൾ -പ്രസിഡന്റ്, മഞ്ജു- സെക്രട്ടറി, ബുഷ്റ ബീഗം- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.