എഎവൈ കാര്‍ഡ് ലഭിച്ചു; ചെല്ലമ്മക്കും മകള്‍ക്കും ആശ്വാസം
1492439
Saturday, January 4, 2025 6:37 AM IST
കൊല്ലം: വീട്ടില്‍ രോഗിയായ മകള്‍ക്കൊപ്പം കഴിയുന്ന ചെല്ലമ്മക്ക് ആശ്വാസമായി എഎവൈ കാര്‍ഡ്. ശാസ്താംകോട്ട മുതുപിലാകാട്ട് കുറ്റിയില്‍ തെക്കേതില്‍ ചെല്ലമ്മക്കും മകള്‍ സുനിതക്കുമാണ് 'കരുതലും കൈത്താങ്ങും' കുന്നത്തൂര്‍ താലൂക്ക് അദാലത്തില്‍ കാര്‍ഡ് അനുവദിച്ചത്. 25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ചെല്ലമ്മ കശുവണ്ടി ഫാക്ടറിയില്‍ ജോലിക്ക് പോയാണ് മകളെ നോക്കുന്നത്.
ചെല്ലമ്മയടക്കം 15 പേര്‍ക്കാണ് അദാലത്തില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ കൈമാറിയത്. 11 പേര്‍ക്ക് എഎവൈ കാര്‍ഡും നാലുപേര്‍ക്ക് മുന്‍ഗണന കാര്‍ഡുമാണ് നല്‍കിയത്. ആകെ 39 കാര്‍ഡുകളാണ് അനുവദിച്ചത്.