കെ. കരുണാകരന് സ്മാരക കോണ്‍ഗ്രസ് ഭവന് ഉദ്ഘാടനം
1492449
Saturday, January 4, 2025 6:43 AM IST
ചവറ: ചവറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍മിച്ച കെ. കരുണാകരന് സ്മാരക കോണ്‍ഗ്രസ് ഭവന്റെ ഉദ്ഘാടനം അഞ്ചിന് വൈകുന്നേരം നാലിന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
300 പേര്‍ക്കിരിക്കാവുന്ന ഉമ്മന്‍ ചാണ്ടി സ്മാരക ഓഡിറ്റോറിയം പി.സി. വിഷ്ണുനാഥ് എംഎല്‍എയും, ചവറ വെസ്റ്റ് മണ്ഡലം ജി. കാര്ത്തികേയന് സ്മാരക കോണ്‍ഗ്രസ് ഭവന് കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജുവും, ഡോ. ജി. പ്രതാപവര്‍മ തമ്പാന് കോണ്‍ഫറന്‍സ് ഹാള്‍ സി.ആര്. മഹേഷ് എംഎല്‍എയും,
പ്രിയദര്‍ശനി ലൈബ്രറി ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദും ഉദ്ഘാടനം ചെയ്യുമെന്ന് ചവറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മേച്ചേഴ്ത്ത് ഗിരീഷ്, ഡിസിസി ജനറല്‍ സെക്രട്ടറി ചക്കിനാല്‍ സനല്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ഫോട്ടോ അനാച്ഛാദനം, പാലിയേറ്റീവ് കെയര്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും മുതിര്‍ന്ന പൗരന്മാരെയും പ്രതിഭകളെയും ആദരിക്കലും നടക്കും. ചികിത്സാ ധനസഹായം, വിദ്യാഭ്യാസ അവാര്‍ഡ്, രക്ത ദാനരൂപവത്കരണം, ഭക്ഷ്യക്കിറ്റ് വിതരണം എന്നിവയും നടക്കും.