പാലത്തിലെ റോഡ് ഇടിഞ്ഞു; യാത്രക്കാര്‍ ഭീതിയിൽ യാത്രക്കാര്അപകടാവസ്ഥയിൽ
1492444
Saturday, January 4, 2025 6:37 AM IST
പുനലൂർ: കോക്കാട് കൊട്ടാരക്കര റോഡിൽ വെഞ്ചേമ്പ് ജംഗ്ഷനിൽ തടിക്കാട് ഭാഗത്തേക്ക് തിരിയുന്നിടത്ത് പാലം ഇടിഞ്ഞു താണു. വലിയ റിംഗ് വച്ച് തറ കോൺക്രീറ്റ്പോലും ചെയ്യാതെ മണ്ണിട്ട് മുകളിൽ ടാർ ചെയ്യുകയായിരുന്നു.
ശക്തമായ മഴയിൽ മണ്ണൊലിച്ച് പോയതോടെയാണ് റിംഗ് ഇടിഞ്ഞു താഴ്ന്നത്. കരവാളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലം ഇടിഞ്ഞു താഴ്ന്ന ഭാഗത്ത് വീപ്പ വച്ച് റെഡ് റിബൺ കെട്ടി താൽക്കാലികമായി അപകട സൂചന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
റോഡ് നിർമാണം, പാലം പണി എന്നിവയിലെ അഴിമതിയെക്കുറിച്ച് അന്വേഷണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അയ്യൂബ് വെഞ്ചേമ്പ് ആവശ്യപ്പെട്ടു.