മടത്തറ എടിഎം കവര്‍ച്ച ശ്രമം ഇരുട്ടില്‍ തപ്പി പോലീസ്; സുരക്ഷ ഒരുക്കുന്നതില്‍ ബാങ്കിന് വീഴ്ച
1492442
Saturday, January 4, 2025 6:37 AM IST
മടത്തറ: മടത്തറ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവന്ന എസ്ബിഐയുടെ എടിഎം കൗണ്ടറില്‍ നടന്ന കവര്‍ച്ചാ കേസ് അന്വേഷിക്കുന്നതിൽ പോലീസിന് വീഴ്ചയെന്ന് പരാതി. ഏത് ദിവസമാണ് മോഷണ ശ്രമം നടന്നതെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. പ്രതികളെകുറിച്ച് സൂചന യില്ലെന്ന് പോലീസ് പറയുന്നു.
എടിഎം കൗണ്ടറിലെ സിസിടിവി കാമറകള്‍ പലതും പ്രവര്‍ത്തന രഹിതമാണ്. പ്രവര്‍ത്തിക്കുന്ന കാമറകള്‍ പ്രതികള്‍ മറയ്ക്കുകയും ചെയ്തു. കവര്‍ച്ച ശ്രമം നടക്കുന്ന സമയത്ത് സുരക്ഷയുടെ ഭാഗമായി അലാറം മുഴങ്ങുകയോ ഇതുസംബന്ധിച്ച എന്തെങ്കിലും വിവരം ബാങ്ക് അധികൃതര്‍ പോലീസില്‍ നല്‍കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ 20 ന് അടച്ചിട്ട എടിഎം കൗണ്ടര്‍ ഇനിയും തുറന്നിട്ടില്ല. ഇത് പ്രദേശവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ക്രിസ്മസ് പുതുവത്സര കാലത്ത് പണം എടുക്കാൻ കഴിയാത്തതിനാൽ ഇടപാടുകാരിൽ വലിയ പ്രതിഷേധം ഉയരുകയാണ്.
എടിഎം തുറന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രതിഷേധം ഉള്‍പ്പടെ സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചിതറ എസ്എച്ച്ഒ, റൂറല്‍ ഡാന്‍സഫ് സംഘം ഉള്‍പ്പടെയുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.