മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം: മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Thursday, September 26, 2024 6:00 AM IST
കൊ​ട്ടാ​ര​ക്ക​ര: സ​മ​ഗ്ര കൊ​ട്ടാ​ര​ക്ക​ര പ​ദ്ധ​തി​ക്ക് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പു​ല​മ​ൺ തോ​ട് ന​വീ​ക​ര​ണ​ത്തോ​ടെ തു​ട​ക്കം കു​റി​ക്കും. ‌ ‌മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ല വി​ക​സ​ന പ​ദ്ധ​തി​യാ​ണി​ത്.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ല​ക്ഷ്യ​മാ​ക്കി 2025 മാ​ർ​ച്ച് 30 ന് ​അ​വ​സാ​നി​ക്കു​ന്ന ക​ർ​മ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ർ​വ​ഹി​ക്കും .

കൊ​ട്ടാ​ര​ക്ക​ര ബ്ര​ദ​റ​ൺ ഹാ​ളി​ൽ കൂ​ടി​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


കി​ല ഡ​യ​റ​ക്ട​ർ സു​കേ​ശ​ൻ, ന​വ​കേ​ര​ളം മി​ഷ​ൻ സം​സ്ഥാ​ന കോ- ​ഓ​ഡി​നേ​റ്റ​ർ ഡോ. ​ടി.​എ​ൻ. സീ​മ, യാ​സ്മി​ൻ എ​ൽ റ​ഷീ​ദ്, ക​ള​ക്ട​ർ ദേ​വീ​ദാ​സ്, റൂ​റ​ൽ എ​സ്പി സാ​ബു കെ. ​മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ര​ജ്ഞി​ത്ത്,

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ന്ദു ജി ​നാ​ഥ്, സ​ജി ക​ടു​ക്കാ​ല, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്ത് തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു. സം​ഘാ​ട​ക​ സ​മി​തി ചെ​യ​ർ​മാ​നാ​യി മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, ക​ൺ​വീ​ന​റാ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ് എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കും.