പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ
Wednesday, September 25, 2024 6:34 AM IST
പൂ​യ​പ്പ​ള്ളി: പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് ,വൈ​സ് പ്ര​സി​ഡ​ന്‍റ്സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി. ഒ​ടു​വി​ൽകോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥ​ാന​വും എ​ൽ ഡി ​എ​ഫ് പ്ര​തി​നി​ധി​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ല​ഭി​ച്ചു.

നി​ല​വി​ൽ എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​ക്കാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യി​ലെ പ്ര​സി​ഡ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ . കോ​ൺ​ഗ്ര​സി​ലെ ഒ​രം​ഗം കു​റു​മാ​റു​ക​യും ബി ​ജെ പി ​കോ​ൺ​ഗ്ര​സി​നെ അ​നു​കൂ​ലി​ക്കു​ക​യും ചെ​യ്ത​തോടെ ​ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും തു​ല്യ വോ​ട്ടാ​യി . തു​ട​ർ​ന്ന് ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെയാ​ണ് കോ​ൺ​ഗ്ര​സ് അം​ഗം പ്ര​സി​ഡ​ന്‍റായ​ത്.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യി​ൽ ആ​കെ​യു​ള്ള 16 അം​ഗ ങ്ങ​ളി​ൽ യു ​ഡി എ​ഫി​ന് ഏഴ് അം​ഗ​ങ്ങ​ളും എ​ൽ​ഡി​എ​ഫി​ന് എട്ട് അം​ഗ​ങ്ങ​ളും , ബി ​ജെ പി ​യ്ക്ക് ഒ​രു അം​ഗ​വു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ലെ ഒ​രം​ഗ​ത്തി​ത്തി​ന് സ​ർ​ക്കാ​ർ ജോ​ലി​ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഭ​ര​ണ​സ​മി​തി അം​ഗ​ത്വം രാ​ജി​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു ​ഡി എ​ഫ് പ്ര​തി​നി​ധി വി​ജ​യി​ക്കു​ക​യും ചെ​യ്ത​തോ​ടെ അം​ഗ​സം​ഖ്യ എ​ൽ​ഡി​എ​ഫി​ന് ഏ​ഴും, യു​ഡി​എ​ഫി​ന് എ​ട്ടും സി​റ്റും , ബി​ജെ​പി​യ്ക്ക് ഒ​രു സീ​റ്റു​മാ​യി .


പി​ന്നീ​ട് ന​ട​ന്ന പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു ​ഡി എ​ഫി​ന്‍റെ ര​ണ്ട് പ്ര​തി​നി​ധി​ക​ൾ മ​ത്സ​ര​രം​ഗ​ത്തെ​ത്തി.​ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എ​സ്. മാ​യ​യ്ക്ക് അ​നു​കൂ​ല​മാ​യ​തോ​ടെ കോ​ൺ​ഗ്ര​സി​ലെ മു​ൻ പ്ര​സി​ഡ​ന്‍റും കാ​റ്റാ​ടി വാ​ർ​ഡ് അം​ഗ​വു​മാ​യ ബി.​വ​സ​ന്ത​കു​മാ​രി കൂ​റു​മാ​റി എ​ൽ ഡി ​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു​ചെ​യ്തു.

ബി ​ജെ പി ​യി​ലെ ഏ​ക അം​ഗം​കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യും വോ​ട്ട് ചെ​യ്തു ഇ​തോ​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കും എട്ട് വീ​തം വോ​ട്ടു​ക​ളാ​യി . തു​ട​ർ​ന്ന് ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റാ യി യു ​ഡി എ​ഫി​ലെ എ​സ്. മാ​യ​യെ​യും , വൈ​സ് പ്ര​സി​ഡ​ന്‍റാ യി എ​ൽ​ഡി​എ​ഫി​ലെ ആ​ർ. ഉ​ദ​യ​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.