അ​മൃ​ത​കീ​ർ​ത്തി പു​ര​സ്‌​കാ​രം പ്ര​ഫ. വി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ​ക്ക്
Thursday, September 26, 2024 5:47 AM IST
കൊ​ല്ലം: മാതാ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ന്‍റെ അ​മൃ​ത​കീ​ർ​ത്തി പു​ര​സ്‌​കാ​ര​ത്തി​ന് ക​വി പ്ര​ഫ. വി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ അ​ർ​ഹ​നാ​യി. 1,23,456 രൂ​പ​യും ആ​ർ​ട്ടി​സ്റ്റ് ന​മ്പൂ​തി​രി രൂ​പ​ക​ൽ​പ​ന ചെ​യ്ത സ​ര​സ്വ​തീ ശി​ൽ​പ​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​ക്കാ​രം.

കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി, കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.


വൈ​ദി​ക ദാ​ർ​ശ​നി​ക ആ​ശ​യ​ങ്ങ​ളെ നൂ​ത​ന ബിം​ബ​ങ്ങ​ളി​ലൂ​ടെ​യും പ്ര​തീ​ക​ങ്ങ​ളി​ലൂ​ടെ​യും ശൈ​ലി​യി​ലൂ​ടെ​യും സൗ​ന്ദ​ര്യ​വ​ത്താ​ക്കു​ന്ന ര​ച​നാ പാ​ട​വ​ത്തി​നാ​ണ് പു​ര​സ്‌​കാ​ര​മെ​ന്ന് മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം ട്ര​സ്റ്റി സ്വാ​മി തു​രീ​യാ​മൃ​താ​ന​ന്ദ​പു​രി പ​റ​ഞ്ഞു.

മാതാഅ​മൃ​താ​ന​ന്ദ​മ​യി​യു​ടെ 71-ാം പി​റ​ന്നാ​ൾ ദി​ന​മാ​യ നാ​ളെ കൊ​ല്ലം അ​മൃ​ത​പു​രി ആ​ശ്ര​മ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.