വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ത​യ്യ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ഇ​ന്ന്
Wednesday, September 25, 2024 6:43 AM IST
കു​ണ്ട​റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രാ​യ ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​ണ്ട​റ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ൾ കേ​ര​ള ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ന​ൽ​കു​ന്ന ത​യ്യ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വ​യ​നാ​ട് മേ​പ്പാ​ടി ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കും.

പു​ഞ്ചി​രി​മ​ട്ടം, മു​ണ്ട​ക്കൈ, ചൂ​ര​ൽ മ​ല, വെ​ള്ള​രി​മ​ല, കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​ത്തി​ലാ​യ 81 ട്ര​സ്റ്റ് അം​ഗ​ങ്ങ​ൾ​ക്കാ​ണ് ത​യ്യ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. പ​വ​ർ മെ​ഷീ​ൻ, ക​ട്ടിം​ഗ് ടേ​ബി​ൾ, സ്റ്റൂ​ൾ, ക​ത്രി​ക, ടേ​പ്പ് എ​ന്നി​വ​യാ​ണ് ന​ൽ​കു​ന്ന ത​യ്യ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ .

ഒ​പ്പം ആ​ധു​നി​ക ത​യ്യ​ൽ യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​വും​ന​ൽ​കും. ദു​രി​ത​ബാ​ധി​ത​രാ​യ ട്ര​സ്റ്റ് അം​ഗ​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​മെ​ന്ന് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ൻ. സി ​.ബാ​ബു, ഡ​യ​റ​ക്ട​ർ ജി ​.സ​ജീ​വ് എ​ന്നി​വ​ർ അ​റി​യി​ച്ചു.


കോഴ്സിലേക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊല്ലം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ഹ​ക​ര​ണ വ​കു​പ്പ് പ​രി​ധി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കി​ല്‍ ആ​ന്‍റ് നോ​ളേ​ജ് ഡ​വ​ല​പ്പ്‌​മെ​ന്‍റ്സെ​ന്‍റ​റി​ന്‍റെ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ സെ​ന്‍റ​റു​ക​ളി​ല്‍ എ​സ്എ​സ്എ​ല്‍സി പാ​സ് ആ​യ​വ​ര്‍​ക്ക് ആ​റു​മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള ജ​ന​റ​ല്‍ ഡ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ് (ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ്) കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​

ഫോ​ണ്‍ : 9496244701.