പു​ന​ലൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Thursday, September 26, 2024 5:47 AM IST
പു​ന​ലൂ​ർ: ക​ർ​ഷ​ക സം​ഘം കൊ​ല്ലം ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. വ​നം വ​ന്യ​ജീ​വി നി​യ​മം ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഉ​പ​രോ​ധം ന​ട​ത്തി​യ​ത്.

വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി മ​നു​ഷ്യ ജീ​വ​നും കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്ന​ത് ത​ട​യു​ക, വ​ന​വും ജ​ന​വാ​സ മേ​ഖ​ല​യും വേ​ർ​തി​രി​യ്ക്കു​ന്ന​തി​നാ​യി കി​ട​ങ്ങു​ക​ൾ, വേ​ലി​ക​ൾ, മ​തി​ലു​ക​ൾ എ​ന്നി​വ പ​ണി​യു​ക, വ​ന്യ​ജീ​വി അ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​ർ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ച​വ​ർ​ക്കും കാ​ലാ​നു​സൃ​ത​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കേ​ര​ള ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.


ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന ഉ​പ​രോ​ധം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു കെ ​മാ​ത്യു അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വി.​എ​സ് സ​തീ​ഷ് , വി.​കെ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​കെ. ശ്രീ​കു​മാ​ർ, ഹ​സീ​ന മ​നാ​ഫ്, പ്ര​ഫ. വി. ​ശി​വ​ദാ​സ​ൻ പി​ള്ള, അ​ഡ്വ. ര​വീ​ന്ദ്ര​നാ​ഥ്, വാ​സു​ദേ​വ​ൻ ഉ​ണ്ണി, കെ. ​അ​ൻ​സ​ർ, ജോ​ൺ ഫി​ലി​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.