ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പു​ക പ​ട​ർ​ന്നു
Wednesday, September 25, 2024 6:34 AM IST
ചാ​ത്ത​ന്നൂ​ർ : ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കാ​ര്യ​ാല​യ​ത്തി​ൽ രാ​വി​ലെ 10.30ഓടെ പു​ക പ​ട​ർ​ന്നു. ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും പ​രി​ഭ്രാ​ന്ത​രാ​യി.

തീ​പി​ടിത്ത സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് പു​ക പ​ട​ർ​ന്ന​ത്. ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ സെ​ർ​വ​ർ റൂ​മി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​മാ​ണ് പു​ക പ​ട​ലം കാ​ണാ​നാ​യ​ത്. ഇ​ൻ​വ​ർ​ട്ട​ർ ക​ണ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​യ​റി​ലു​ണ്ടാ​യ ഷോ​ട്ട് സ​ർ​ക്ക്യൂ​ട്ടാ​ണ് പു​ക ഉ​യ​രാ​ലു​ള്ള കാ​ര​ണ​മാ​യെ​തെ​ന്ന് സം​ശ​യി​ക്കു​ന്നു.


ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. പ​ര​വൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും അ​തി​നു മു​ന്നേ ത​ന്നെ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞു.