വഞ്ചിനാട്, ഇന്‍റർസിറ്റി എക്സ്പ്രസ് ട്രെയിനുകൾക്ക് കൊ ച്ചുവേളിയിൽ സ്റ്റോ പ്പ് അനുവദിക്കുന്നത് പരിഗണനയിൽ
Wednesday, September 25, 2024 6:43 AM IST
കൊല്ലം: പു​ന​ലൂ​ര്‍-​നാ​ഗ​ര്‍​കോ​വി​ല്‍ എ​ക്സ്പ്ര​സ്, വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ്, ഇ​ന്‍റ​ര്‍​സി​റ്റി എ​ക്സ്പ്ര​സ് എ​ന്നീ തീ​വ​ണ്ടി​ക​ള്‍​ക്ക് കൊ​ച്ചു​വേ​ളി​യി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​ത് റെ​യി​ല്‍​വേ ബോ​ര്‍​ഡി​ന്‍റെ അ​ന്തി​മ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി അ​റി​യി​ച്ചു.

പു​ന​ലൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും കൊ​ല്ലം ഭാ​ഗ​ത്ത് നി​ന്നും ആ​ര്‍​സിസി യി​ലേ​ക്കും ശ്രീ​ചി​ത്ര മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലേ​ക്കും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും ചി​കി​ത്സ​യ്ക്ക് പോ​കു​ന്ന​വ​രു​ടെ​യും ടെ​ക്നോ​പാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ദി​വ​സേ​ന ജോ​ലി​ക്ക് പോ​കു​ന്ന​വ​രു​ടെ​യും നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​മാ​യി​രു​ന്നു കൊ​ച്ചു​വേ​ളി​യി​ല്‍ സ്റ്റോ​പ്പ്.


സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​രോ​ടും റെ​യി​ല്‍​വേ അ​ധി​കാ​രി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്ന് മൂ​ന്ന് ട്രെ​യി​നു​ക​ള്‍​ക്കും കൊ​ച്ചു​വേ​ളി​യി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ, റെ​യി​ല്‍​വേ ബോ​ര്‍​ഡി​നോ​ട് ശു​പാ​ര്‍​ശ ചെ​യ്തി​ട്ടു​ള്ള​താ​യി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍എ​ന്‍ സിം​ഗ്, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി യെ ​രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.