ഇ ​ചെ​ല്ലാ​ൻ: മെ​ഗാ അ​ദാ​ല​ത്ത് ഇ​ന്നു​മു​ത​ൽ
Thursday, September 26, 2024 6:00 AM IST
കൊ​ല്ലം: കൊ​ല്ലം സി​റ്റി ജി​ല്ലാ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും (എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം) ചേ​ർ​ന്ന് മെ​ഗാ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. കേ​ര​ള പോ​ലീ​സും മോ​ട്ടോ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് വ​കു​പ്പും ഇ-​ചെ​ല്ലാ​ൻ മു​ഖേ​ന ന​ല്കി​യി​ട്ടു​ള്ള ട്രാ​ഫി​ക് ഫൈ​നു​ക​ളി​ൽ 2021 വ​ർ​ഷം മു​ത​ൽ യ​ഥാ​സ​മ​യം പി​ഴ അ​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തും നി​ല​വി​ൽ കോ​ട​തി​യി​ൽ ഉ​ള്ള​തു​മാ​യ ചെ​ല്ലാ​നു​ക​ളി​ൽ അ​ദാ​ല​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​വ ഒ​ഴി​കെ എ​ല്ലാ ചെ​ല്ലാ​നു​ക​ളും പി​ഴ​യൊ​ടു​ക്കി തു​ട​ർ ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​കാം. ഇ​ന്നു​മു​ത​ൽ 28വ​രെ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ കൊ​ല്ലം സി​റ്റി ജി​ല്ലാ പോ​ലീ​സ് കാ​ര്യാ​ല​യ​ത്തി​ലാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്.


കൗ​ണ്ട​റു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് എ​ത്തി ഓ​ൺ​ലൈ​നാ​യി പി​ഴ ഒ​ടു​ക്കാം. അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് 9497930916 (പോ​ലീ​സ്), 0474 2993335 (എം​വി​ഡി ) എ​ന്നീ ഫോ​ൺ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.