കൊട്ടാരക്കരയിൽ പ്ര​തി​ഷേ​ധ​ കൂ​ട്ടാ​യ്മ ന​ട​ത്തി
Wednesday, September 25, 2024 6:34 AM IST
കൊട്ടാ​ര​ക്ക​ര: രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ ഗൂ​ഡാ​ലോ​ച​ന ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​യ്ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര ക്രി​മി​ന​ൽ വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​യ്ക്ക​ണ​മെ​ന്നും ആവശ്യപെ​ട്ടു​കൊ​ണ്ടും മു​ഖ്യ മ​ന്ത്രി രാ​ജി​വ​ച്ചു ഈ ​ദു​ർ ഭ​ര​ണ​ത്തി​ന് അ​റു തി​വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ ​പി സി ​സി ആ​ഹ്വാ​ന പ്ര​കാ​രം കൊ​ട്ടാ​ര​ക്ക​ര സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി.


ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് കെ ​.ജി .അ​ല​ക്സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​തി​ഷേ​ധ​യോ​ഗം ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​.ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ അ​ഡ്വ. ബ്രി​ജേ​ഷ് എ​ബ്ര​ഹാം, ഇ​ഞ്ച​ക്കാ​ട് ന​ന്ദ​കു​മാ​ർ, ബേ​ബി​പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര ആ​ർ. മ​ധു, താ​മ​ര​ക്കു​ടി പ്ര​ദീ​പ്‌,ജ​ല​ജ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.