എന്‍ആര്‍ഡിസിയുടെ വാര്‍ഷിക ജനറല്‍ ബോഡി
1530501
Thursday, March 6, 2025 8:30 AM IST
നീലേശ്വരം: റെയില്‍വേ സ്റ്റേഷന് പുതിയ കെട്ടിടം ഉള്‍പ്പടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച പാലക്കാട് റെയില്‍വേ ഡിവിഷന് അധികൃതര്‍ക്ക് എന്‍ ആര് ഡി സി യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അഭിനന്ദിച്ചു.
യോഗം കേന്ദ്ര പെട്രോളിയം മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ പി.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.എം.സുരേഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. ഡോ.വി.സുരേശന്, ഇടയില്ലം രാധാകൃഷ്ണന് നമ്പ്യാര്‍, എം.നാരായണന് നായര്‍, പ്രഫ.ടി.എം.സുരേന്ദ്രനാഥ്, പി.യു.രാമകൃഷ്ണന്, ഉദയശങ്കര്‍ പൈ, ഗീത റാവു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എന്‍.സദാശിവന് (പ്രസിഡന്റ്), പി.യു. ചന്ദ്രശേഖരന് (വൈസ് പ്രസിഡന്റ് ), എം.വിനീത് (സെക്രട്ടറി), ബാബുരാജ് കൗസല്യ (ജോയിന്റ് സെക്രട്ടറി), സി.എം.സുരേഷ്കുമാര്‍ (ട്രഷറര്‍).