മലമാനിനെ വേട്ടയാടി ഇറച്ചിയാക്കി വിറ്റ രണ്ടുപേർ പിടിയിൽ
1530939
Saturday, March 8, 2025 1:52 AM IST
കൊന്നക്കാട്: മലമാനിനെ വേട്ടയാടി ഇറച്ചിയാക്കി വിൽക്കു കയും കറിവയ്ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് രണ്ടുപേർ വനംവകുപ്പിന്റെ പിടിയിലായി. കൂളിമടയിലെ മുത്താനി വീട്ടിൽ കെ.ബിജു(43), കണ്ണംവയൽ ഹൗസിൽ എം. ബിനു(36) എന്നിവരാണ് അറസ്റ്റിലായത്.
മലമാനിനെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കിയതിനുശേഷം അവശിഷ്ടങ്ങൾ കൂളിമടയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ കുഴിച്ചിട്ടതായി വനംവകുപ്പിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ അവശിഷ്ടങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.
ഒളിവിൽ കഴിയുന്ന മുഖ്യ പ്രതി ഉൾപ്പെടെ മറ്റ് പ്രതികൽക്കായി തെരച്ചിൽ തുടരുകയാണ്.