പുലിയുടെ ദൃശ്യങ്ങൾ കാമറയിൽ; കൊളത്തൂരിൽ വീണ്ടും കൂട് സ്ഥാപിച്ചു
1530500
Thursday, March 6, 2025 8:30 AM IST
കൊളത്തൂർ: രണ്ടാഴ്ച മുമ്പ് പുലി കൂട്ടിൽ കുടുങ്ങിയ ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂർ ആവലുങ്കാലിൽ വനംവകുപ്പ് വീണ്ടും കൂട് സ്ഥാപിച്ചു. ഇവിടെ വച്ചിരുന്ന കാമറയിൽ എട്ട് വയസ് തോന്നിക്കുന്ന ആൺപുലിയുടെ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് ഇത്. സമീപത്തെ ഗുഹയിൽ രണ്ട് പുലികളെ കണ്ടിരുന്നതായി നേരത്തേ നാട്ടുകാർ പറഞ്ഞിരുന്നു. ഇതിലെ പെൺപുലിയാണ് രണ്ടാഴ്ച മുമ്പ് വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയത്.
ഇണയെ അന്വേഷിച്ചാണ് ആൺപുലി സമീപപ്രദേശങ്ങളിലെല്ലാം അലഞ്ഞുനടക്കുന്നതെന്നാണ് സംശയം. ഈ സ്ഥലത്തേക്ക് പുലി വീണ്ടും എത്താതിരിക്കില്ലെന്ന നിഗമനത്തിലാണ് ഇവിടെ തന്നെ വീണ്ടും കൂട് വച്ചത്. കൂട്ടിൽ കുടുങ്ങിയ പെൺപുലിയെ ബെള്ളൂർ പഞ്ചായത്തിലെ ജാംബ്രി വനത്തിലാണ് കൊണ്ടുപോയി വിട്ടത്.