രാമവില്യം പെരുങ്കളിയാട്ടം: കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങി
1530499
Thursday, March 6, 2025 8:30 AM IST
തൃക്കരിപ്പൂർ: രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടക്കുന്ന കലാ-സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ.വി.ഗംഗാധരൻ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, സിനിമാതാരം പി.പി.കുഞ്ഞികൃഷ്ണൻ, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, മുൻ എംഎൽഎ സി.കൃഷ്ണൻ, എം.എൽ.അശ്വിനി, എ.ജി.സി.ബഷീർ, ബങ്കളം കുഞ്ഞികൃഷ്ണൻ, വി.കെ.രവീന്ദ്രൻ, വി.വി.കൃഷ്ണൻ, കെ.ശശി, പി.വി.കണ്ണൻ,ട്രഷറർ പി.പി. കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.