മൊഗ്രാല്‍ സ്കൂളില്‍ പച്ചക്കറി വിളവെടുപ്പിന് തുടക്കമായി
1530495
Thursday, March 6, 2025 8:30 AM IST
മൊഗ്രാൽ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളില്‍ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. അധ്യാപകനായ വി.ടി. നിബുവിന്റെ മേൽനോട്ടത്തിലാണ് പച്ചക്കറിത്തോട്ടം നിര്‍മിച്ചത്. വിവിധ പച്ചക്കറികള്‍ക്കൊപ്പം ചെറുനാരങ്ങ, പാഷൻ ഫ്രൂട്ട്, പേര, സൂര്യകാന്തി എന്നിവയും നട്ടുവളർത്തിയിട്ടുണ്ട്.
വിളവെടുപ്പുത്സവത്തിന് മുഖ്യാധ്യാപകൻ കെ. സുകുമാരന്‍, അധ്യാപകരായ ജാൻസി ചെല്ലപ്പൻ, അഷ്കർ അലി, ബിജു പയ്യാടക്കത്ത്, സി.കെ. സൈനബ, പി.നസീമ, പിടിഎ പ്രസിഡന്റ് അഷ്റഫ് പെർവാഡ്, ഭാരവാഹികളായ ലത്തീഫ് കൊപ്പളം, നജിമുന്നീസ, അഷിന എന്നിവര്‍ നേതൃത്വം നല്കി.