കെഎസ്ഇബി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണം: കിസാന്‍ സേന
1530033
Wednesday, March 5, 2025 2:12 AM IST
ബദിയടുക്ക: പുത്തിഗെ ചക്കിണിഗെയിലെ കർഷകന്റെ 30 ഓളം കമുകുകള്‍ ഒരു മുന്നറിയിപ്പും നൽകാതെ വെട്ടി നശിപ്പിച്ച സീതാംഗോളി സെക്ഷനിലെ കെഎസ്ഇബി ജീവനക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും കര്ഷകന് അർഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്നും കിസാൻ സേന ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൃഷിക്കും, മനുഷ്യർക്കും ഭീഷണിയായ വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കല്ലഗെ ചന്ദ്രശേഖർ റാവു അധ്യക്ഷതവഹിച്ചു. ഷുക്കൂർ കണാജെ, ഗോവിന്ദഭട്ട്, നാസിർ ചെർക്കള, സുലൈഖ മാഹിൻ, ഷാജി കാടമന, കമറുദ്ദീൻ പാടലടുക്ക,രാധാകൃഷ്ണ മെർട്ട, പുരന്ദര റൈ, രാജേന്ദ്രപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികൾ: ഗോവിന്ദഭട്ട് കൊട്ടംഗുളി (പ്രസിഡന്റ്), ഷുക്കൂർ കണാജെ (ജനറൽ സെക്രട്ടറി), രാജേന്ദ്രപ്രസാദ് (ട്രഷറര്‍), രാധാകൃഷ്ണ മെർട്ട, പുരന്ദര റൈ (വൈസ് പ്രസിഡന്റുമാർ), ഷാജി കാടമന, മുഹമ്മദ്കുഞ്ഞി, അരുൺകുമാർ സച്ചിൻ, കമറുദ്ദീൻ പാടലഡുക്ക (ജോയിന്റ് സെക്രട്ടറിമാര്‍).