ചെങ്കല്ലറകൾ സന്ദർശിച്ച് അധ്യാപക വിദ്യാർഥികൾ
1530032
Wednesday, March 5, 2025 2:12 AM IST
ചിറ്റാരിക്കാൽ: സാമൂഹ്യശാസ്ത്ര പഠനത്തിന്റെ ഭാഗമായി കണ്ണിവയൽ ഗവ. ടിടിഐയിലെ ഒന്നാംവർഷ വിദ്യാർഥികൾ ചീമേനി പോത്താംകണ്ടത്ത് അടുത്തിടെ കണ്ടെത്തിയ ചെങ്കല്ലറകൾ സന്ദർശിച്ചു. മെഗാലിത്തിക് കാലഘട്ടത്തെ ചരിത്രം അനാവരണം ചെയ്യുന്ന ചെങ്കല്ലറകളെയും ജില്ലയിലെ നവീന ശിലാ സ്മാരകങ്ങളെയും കുറിച്ച് കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ചരിത്രവിഭാഗം തലവൻ ഡോ. നന്ദകുമാർ കോറോത്ത് ക്ലാസെടുത്തു. ഡോ.പി. രതീഷ്, സോജിൻ ജോർജ്, വി.എൻ. സിന്ധു, ഹൃദ്യ, കാവ്യ സുധാകരൻ, പി.എച്ച്. മുഫീദ എന്നിവർ പ്രസംഗിച്ചു.