കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു
1487110
Saturday, December 14, 2024 10:13 PM IST
കുമ്പള: കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ ബിജെപി നേതാവ് മരിച്ചു. ഉപ്പള പ്രതാപ്നഗര്‍ ബീട്ടിഗദ്ദെയിലെ ധന്‍രാജ് (40)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കുമ്പള ഷിറിയ ദേശീയ പാതയിലാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ ധന്‍രാജിനെ ഉടനെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിലവില്‍ ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയാണ് ധന്‍രാജ്. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റായും മണ്ഡലം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ ലോകയ്യപൂജാരി-രേവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കിഷോര്‍, ജഗദീഷ്.