ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഹ​രി​ത​സ​ഭ നാളെ
Sunday, June 4, 2023 7:42 AM IST
ചി​റ്റാ​രി​ക്കാ​ൽ: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ത​ല ഹ​രി​ത​സ​ഭ നാളെ രാ​വി​ലെ 10.30 ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും.

ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത്, വാ​ര്‍​ഡ്ത​ല ശു​ചി​ത്വ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലും ഹ​രി​ത​ക​ര്‍​മ​സേ​ന, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, വ്യാ​പാ​രി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണ്.