കാഞ്ഞങ്ങാട്: ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ആശുപത്രി, ദേശീയാരോഗ്യദൗത്യം, ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ആവിക്കര അയ്യന്‍കാളി സാംസ്കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ലോക മലേറിയ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീത ഗുരുദാസ് നിര്‍വഹിച്ചു.
ജില്ലാശുപത്രി സൂപ്രണ്ട് ഡോ. പി.പി. ജീജ അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ എന്‍.പി. പ്രശാന്ത്, എസ്. സയന, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസിസ് കണ്ട്രോള് ഓഫീസര്‍ എം. വേണുഗോപാലന്‍, ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ്കുമാര്‍, ജില്ലാ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി. മുരളീധരന്, പബ്ലിക് ഹെല്‍ത്ത് നഴ്സ് സത്യഭാമ, എന്‍എച്ച്എം ജൂണിയര്‍ കണ്‍സല്‍ട്ടന്റ് കമല്‍ കെ. ജോസ്, അയ്യന്‍കാളി സാംസ്കാരിക കേന്ദ്രം സെക്രട്ടറി പ്രജിത്ത്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി കൊതുക് ജന്യരോഗങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ഗപ്പി മത്സ്യ നിക്ഷേം, ബോവത്കരണ സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി പിപി യൂണിറ്റ് പരിധിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.