ഉണ്ണിത്താന് കാസര്‍ഗോട്ട്
1418325
Tuesday, April 23, 2024 7:32 AM IST
കാസര്‍ഗോഡ്: യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പര്യടനം കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ അടുക്കത്ത്ബയലില്‍ ആരംഭിച്ചു.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കടമ്പാറില്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാരെ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു. ഭെല്‍ ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തി തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥന നടത്തി. കടവത്ത് മണല്‍വാരല്‍ തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥിച്ചു. ദീനാര്‍ നഗറില്‍ സമാപിച്ചു.